ഏതൊരു നീര്‍ച്ചാലിനും അതിലേക്ക് ജലം ഒഴുകിയെത്തുന്ന ഒരു വൃഷ്ടി പ്രദേശം ചുറ്റുമായി ഉണ്ടായിരിക്കും. കുന്നിന്റെ നെറുക മുതല്‍ ചാലിന്റെ ബഹിര്‍ഗമന കവാടം വരെയുള്ള ഭൂഭാഗമാണ് പ്രസ്തുത ചാലിന്റെ നീര്‍ത്തടം.
മാലൂര്‍ ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ തൃക്കടാരിപ്പൊയിലില്‍ പണിത റൂറല്‍ അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിങ്ങ് കോപ്ലക്സ് മുറികള്‍, പനമ്പറ്റ വയോജന വിശ്രമകേന്ദ്രത്തിലെ ഒഴിഞ്ഞു കിടക്കുന്ന മുറികള്‍, കെ.പി.ആര്‍ നഗര്‍ പഞ്ചാത്ത് ഓപ്പണ്‍എയര്‍ തിയറ്റര്‍കോമ്പൌണ്ടിലെ 1 മുറി എന്നിവ നിലവിലുള്ള സ്ഥിതിയില്‍ 31/03/2009 വരെ കൈവശം വച്ച് ഉപയോഗിക്കുന്നതിനുള്ള അവകാശം താഴെ പറയും പ്രകാരം പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
മാലൂര്‍ പഞ്ചായത്തിലെ കാഞ്ഞിലേരിയില്‍ ഡങ്കിപ്പനി ബാധ. ആറുമാസമായി കാഞ്ഞിലേരിയില്‍ താമസിക്കുന്ന മട്ടന്നൂര്‍ കൊതേരി സ്വദേശി നാരായണനാ (60)ണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്.
കേരളത്തിലെ യുവജനങ്ങളുടെ സര്‍ഗ്ഗാത്മകവും കായികവുമായ കഴിവുകള്‍കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നമ്മുടെ കാര്‍ഷിക പാരമ്പര്യത്തോട് ആഭിമുഖ്യമുള്ളവരാക്കുന്നതിനും മണ്ണിന്റെ വീറും മണവും ഉള്ള കാര്‍ഷിക കായിക മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഈ വര്‍ഷത്തെ കേരളോത്സവം കൂടുതല്‍ ആവേശോജ്വലവും ആകര്‍ഷകവും ജനകീയവുമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.
സംസ്ഥാനത്തെ മികച്ച വികസന വിദ്യാകേന്ദ്രമായി പേരാവൂര്‍ വികസന വിദ്യാകേന്ദ്രം തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍ നല്‍കുന്ന മികച്ച നോഡല്‍ പ്രേരകിനുള്ള അവാര്‍ഡിന് പ്രശാന്ത് കാക്കയങ്ങാട് അര്‍ഹനായി. തുടര്‍ വിദ്യാഭ്യാസ പദ്ധതിയില്‍ കൈവരിച്ച മികച്ച പ്രവര്‍ത്തനമാണ് പ്രശാന്തിനെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്. എഡ്യൂസാറ്റ് ആര്‍.ടി.ഒ യുടെ പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ വിദ്യാ കേന്ദ്രം കൂടിയാണ് പേരാവൂര്‍ വികസന വിദ്യാകേന്ദ്രം
വട്ടോളി പുഴക്ക് 17 വര്‍ഷം മുമ്പ് പണിത വട്ടോളിപാലമാണ് അക്കരെ വട്ടോളി, വട്ടോളി, കോയ്യാറ്റില്‍, തൊടീക്കളം പ്രദേശങ്ങളിലേത്താനുള്ള ഒരു പ്രധാന മാര്‍ഗ്ഗം. വീതികുറഞ്ഞ ഈ പാലം ഈ പ്രദേശങ്ങളുടെ വികസനത്തിന് ഒരു പ്രധാന തടസ്സമാവുകയാണ്.
കുട്ടികളുടെ കൂട്ടായ്മയിലൂടെ ഒരു ഗ്രാമത്തെ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാക്കാനുള്ള പ്രവര്‍ത്തനം ശ്രദ്ധേയമാവുന്നു. അരിക്കും പച്ചക്കറിക്കും പൊള്ളുന്നവിലയുള്ള ഈ കാലഘട്ടത്തില്‍ അദ്ധ്യാപകര്‍
കണ്ടെത്തിയ ഒരു പദ്ധതി കൊച്ചുകുട്ടികളിലൂടെ വീടുകളില്‍ എത്തിച്ച്
മാതൃകകാട്ടുകയാണ്
കാഞ്ഞിലേരി വെസ്റ്റ് എല്‍.പി. സ്കൂള്‍.